മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ഒരികളും സദ്ഭാവന പുലരില്ല. പത്തു വര്‍ഷം കോര്‍പ്പറേറ്റ് ഭീമന്മാരുടെ കയ്യാളായി ഫാസ്സിസം മാത്രം പ്രവര്‍ത്തിച് സാമൂഹ്യപ്രസ്നങ്ങള്കുമേല് അടയിരുന്ന മുഖ്യമന്ത്രി ഒരു സുപ്രഭാതത്തില്‍ മാനസാന്തരപെട്ടു സാമൂഹിക നന്മക്കായി നിരാഹാരം അനുഷ്ടിച്ചത് സമീപകാല ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും മികച്ച ഫലിതനാടകം എന്നതിനപ്പുറം ഒന്നുമില്ല.
ഗുജറാത്തിനെ അറിയാവുന്ന ഒരാള്‍ക്ക് ഈ പ്രഹസനം എളുപത്തില്‍ മനസിലാക്കാം. ഗുജറാത്ത് ഇന്ന് ഭയത്തിന്റെ പിടിയിലാണ് . 2002 കലാപത്തില്‍ ഒതുങ്ങുനതല്ല അവിടുത്തെ പ്രശ്നങ്ങള്‍. ഫാസ്സിസ്മാണ് ഇന്നും നടമാടുന്നത് . കലാപത്തെ തുടര്‍ന്നു പലായനം ചെയ്തവരില്‍ 25000 പേര് ഇനിയും മടങ്ങി വന്നിട്ടില്ല . തങ്ങള്‍ക് നേരെ നടന്ന , നടക്കുന്ന, അക്രമങ്ങള്‍ക് നേരെ നിയമനടപടി സ്വീകരിക്കില. തുടങ്ങി ഒരു പൌരന്റെ അവകാസങ്ങള്‍ ഹനിക്കുന്ന ഒരുപാടു വ്യെവസ്ഥകള് തിരികെ വന്നവരുടെ പക്കല്‍ നിന്നും ഒപ്പിട്ടു വാങ്ങി. മുസ്ലിം സമുദായം മാത്രമല്ല ദളിതരുടെ നൂറുകണക്കിന് ഗ്രാമങ്ങളും ഇന്ന് ഊരുവിലക്കിലാണ്. കടയില്‍ നിന്ന് സാദനം വാങ്ങാനോ , കിണറുകളില്‍ നിന്ന് വെള്ളം ശേഖരിക്കാനോ അവര്ക് അവകാസമില്ല . സമൂഹത്തിലെ ഒരു വിഭാഗത്തെ ഭയപ്പെടുത്തി നിസ്സബ്ദരാക്കി സാമൂഹ്യ തുല്യതയും വികസനവും പ്രസങ്ങികുന്നതിനു പിന്നില്‍ വെറും അധികാരലക്ഷ്യം മാത്രമാണുള്ളത്. സംസ്ഥാനം വികസനത്തിന്റെ പാതയിലാണ് എന്നാവര്തിക്കുന്നവര് എന്ത് കൊണ്ട് മുഴുവന്‍ ചിത്രം കാണുന്നില്ല.
സമൂഹത്തിന്റെ കീഴ്തട്ടിനെ പൂര്‍ണമായും അവഗണിച്ചു ഒരു ഫോട്ടോ ഫ്രാമിനെ മനോഹരമാക്കുന്ന മുഖം മിനുക്കല്‍ മാത്രമാണ് വികസനം എങ്കില്‍ ഗുജറാത്തില്‍ വികസനം നടന്നിട്ടുണ്ട്. റോഡുകള്‍ നന്നാക്കി , ബസ് സര്‍വീസ് സ്വകാര്യവല്കരിച്ചു , കെട്ടിടസമുച്ചയങ്ങള്‍ വന്നു , വ്യെവസായങ്ങളെ പ്രോല്സാഹിപിച്ചു.മറുവസത് വെള്ളവും വയിദ്യുതിയും സഞ്ചാരസംവിധാനങ്ങളും എത്തി നോക്കാത്ത ഗ്രാമങ്ങള്‍, മത്സ്യതൊഴിലാളികള്‍. നര്മധയിലെ ജലത്തിന്റെ 94 ശതമാനവും ലഭ്യമാകുന്നത് കുത്തക വ്യെവസായങ്ങല്ക്കാന്. 6 ശതമാനം ലഭിക്കുന്ന കര്‍ഷകര്‍ക്കാവട്ടെ അത് തങ്ങളുടെ കൃഷിയിടെതിലേക്ക് എത്തിക്കാനുള്ള വയിദ്യുതി പോലും ലഭ്യമല്ല .പാവങ്ങള്‍ക്ക് നേരെ കണ്ണടച്ച് കുത്തകകളെ പ്രീനിപ്പികുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്
ഗുജറാത്തിലെ ജനങ്ങള്‍ക് വേണ്ടിയാണു സദ്ഭാവനയജ്ഞം എങ്കില്‍ മോഡി എന്ത് കൊണ്ടാണ് കര്‍ഷകരെയും മത്സ്യതൊഴിലാളികളെയും കലാപബാധിത ഗ്രാമങ്ങളെയും അവഗണിക്കുന്നു?. ആര് എസ് എസ് പ്രോസിക്യൂട്ടര്‍മാരെ ഒഴിവാക്കി കേസുകളുടെ വിചാരണ സ്വതന്ത്രമായി നടത്താന്‍ തയരാവുന്നില ? എന്തിനു ലോകയുക്തയെ എതിര്‍ക്കുന്നു ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക് ഉത്തരം നല്‍കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ തന്നെ അടിച്ചമര്‍ത്തുന്ന ഫാസ്സിസ്റ്റ് രീതി നടപ്പാക്കുന്നതില്‍ മോഡി വിജയിച്ചിട്ടുണ്ട്. അത് നിലനില്‍ക്കുന്നിടത്തോളം ഗുജറാത്തില്‍ ഒരു നീതിയും നടക്കില്ല.
വംശഹത്യ ഏറ്റവും രൂക്ഷമായി നടന്ന പ്രദേശങ്ങളില്‍ ഒന്നായ നരോധ പാട്ട്യാലയിലെ ജനങ്ങള്‍ നിരാഹരതിനെതിരെ പ്രതിഷ്ഹെധതിനു ഒരുങ്ങിയപ്പോള്‍ നരോധ ഗ്രാമം മുഴുവന്‍ പോലീസെ വളഞ്ഞു. ജനങ്ങള്‍ വീടിനു വെളിയില്‍ ഇറങ്ങുന്നത് തടഞ്ഞു. അവിടെ എത്തിയവരെ നീക്കം ചെയ്തു . ഇതേ സമയം ഗുജറാത്തിന്റെ നന്മക്കും സാമൂഹികക്ഷേമതിനുമായി മോഡി സദ്ഭാവനയജ്ഞം ആരംഭിച്ചിരുന്നു.
അവിടെ നടപ്പിലാകുന്നത് മോഡിയുടെ ഫാസ്സിസ്റ്റ് അജണ്ടയാണ്. ഭീതിയിലാണ് അനേകം വിഭാഗം ജനങ്ങള്‍ അവിടെ കഴിയുന്നത്. സട്ഭാവനകള് അവരില്‍ നിന്ന് ഒത്തിരി ദൂരെയാണ്. ആ അവസ്ഥയില്‍ മുഖ്യമന്ത്രി നടത്തിയ സദ്ഭാവനയജ്ഞം , രാഷ്ട്രീയഭാവി ഊട്ടിയുരപ്പികാനുള്ള ഒരു റിയാലിറ്റി ഷോ മാത്രമാണ്.
No comments:
Post a Comment